ഭൂകമ്പബാധിതർക്ക് ഷാർജ ഇന്ത്യൻസ്കൂൾ വിദ്യാർഥികളുടെ സഹായം

ഷാർജ : തുർക്കി, സിറിയ രാജ്യങ്ങളിലെ ഭൂകമ്പബാധിതർക്ക് ഷാർജ ഇന്ത്യൻസ്കൂൾ വിദ്യാർഥികളുടെ സഹായധനം. ഇന്ത്യൻ സ്കൂൾ അൽ ഗുബൈബ, അൽ ജുവൈസ എന്നിവടങ്ങളിലെ വിദ്യാർഥികൾ സമാഹരിച്ച 62,750 ദിർഹം (14 ലക്ഷം രൂപ) ഷാർജ റെഡ് ക്രസന്റിന് കൈമാറി.

ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ അഡ്വ. വൈ.എ. റഹീം, ടി.വി. നസീർ, ടി.കെ. ശ്രീനാഥ്‌, സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് റെഡ് ക്രസന്റ് ഡയറക്ടർക്ക് തുകകൈമാറി. ഭൂകമ്പ ബാധിതർക്കായി അസോസിയേഷൻ സമാഹരിച്ച സാധനങ്ങൾ തിങ്കളാഴ്ച റെഡ് ക്രസന്റിന് കൈമാറും.

Leave A Reply