ഒസാക്ക: പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം.. എന്നാൽ അത് അറിഞ്ഞിട്ടും പുക വലിക്കുന്നവരും ഏറെയാണ്. ജോലിയുടെ ഇടയിൽ പോലും ബ്രേക്ക് എടുക്ക് പുകവലിക്കുന്നവരും നിരവധിയാണ്. എന്നാൽ ജോലിക്കിടയിലെ പുകവലി സര്‍ക്കാര്‍ ജീവനക്കാരന് കൊടുത്തത് എട്ടിന്റെ പണിയാണ്. നൂറോ ആയിരമോ അല്ല, ഒമ്പത് ലക്ഷം രൂപയാണ് ജീവനക്കാരനോട് പിഴയടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജപ്പാനിലെ ഒസാക്കയിലെ പ്രിഫെക്ചറൽ സർക്കാർ ധനകാര്യ വകുപ്പിലെ ഉന്നതഉദ്യോഗസ്ഥനാണ് പിഴ ചുമത്തിയിരിക്കുന്നത്.
14 വർഷത്തിനിടെ 4,500-ലധികം തവണ പുകവലിച്ചതിനാണ് 61 കാരന് പിഴ ചുമത്തിയതെന്ന് ജാപ്പനീസ് ഔട്ട്ലെറ്റ് ദി മൈനിച്ചി റിപ്പോർട്ട് ചെയ്തു.ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിക്കുന്ന 355 മണിക്കൂറും 19 മിനിറ്റും പുകവലിച്ചു. ജോലിക്കിടെ ഇയാൾ 3,400 അനധികൃത സ്‌മോക്ക് ബ്രേക്കുകൾ എടുത്തതായി ജാപ്പനീസ് ഔട്ട്ലെറ്റ് ദി മൈനിച്ചിനിയെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
പുകവലിക്കാനായി ഇടക്കിടക്ക് ഇടവേളയെടുത്തതിനെ തുടർന്ന് ഇയാൾക്ക് ആറുമാസത്തോളം ശമ്പളത്തിന്റെ 10 ശതമാനം വെട്ടിക്കുറിച്ചിരുന്നു. ഇടക്കിടക്ക് പുകവലിക്കാനായി പുറത്ത് പോകുന്നതിനാൽ ജീവനക്കാരന് കമ്പനി ഉദ്യോഗസ്ഥർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.