അനു ആന്റണി-ആൻസൻ പോൾ ഒന്നിക്കുന്ന ചിത്രം ‘മെയ്ഡ് ഇൻ ക്യാരവൻ’ : പുതിയ പോസ്റ്റർ പുറത്തിറങ്ങി

അന്നു ആന്റണി-ആൻസൻ പോൾ ഒന്നിക്കുന്ന ചിത്രം ‘മെയ്ഡ് ഇൻ കാരവൻ’ വിഷുവിന് പ്രദർശനത്തിന് എത്തും. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിലെ പുതിയ പോസ്റ്റർ റിലീസ് ആയി. നവാഗതനായ ജോമി കുര്യാക്കോസ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

 

ദുബായ്, അബുദാബി, ഫുജൈറ, റാസൽഖൈമ തുടങ്ങിയ ലൊക്കേഷനുകളിലായാണ് ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത്. അന്നുവിനെ കൂടാതെ പ്രിജിൽ, ആൻസൺ, മിഥുൻ രമേഷ് എന്നിവരും അന്തർദേശീയ മോഡലുകളായ ഹാഷിം കാറ്റൂറ, അനിക ബോയ്‌ലി, ജെന്നിഫർ, നസ്സാഹ, എൽവി സെന്റിനോ എന്നിവരും ആണ് ഇതിലെ പ്രധാന അഭിനേതാക്കൾ. ഷിജു എം ഭാസ്‌കർ ഛായാഗ്രഹണവും വിഷ്ണു വേണുഗോപാൽ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. സംഗീത ആർ പണിക്കർ വസ്ത്രാലങ്കാരത്തിലും നയന രാജ് മേക്കപ്പിലും രാഹുൽ രഘുനാഥ് കലയിലും നിർവഹിച്ചിരിക്കുന്നു.

Leave A Reply