ആന്റിബയോട്ടിക് ഉള്‍പ്പെടെ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ആന്റിബയോട്ടിക് ഉള്‍പ്പെടെ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് വിദഗ്ധര്‍. ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി ഫൗണ്ടേഷന് ഫോര്‍ പോളിസി റിസര്‍ച്ചിന്റെ പിന്തുണയോടെ നടത്തിയ സര്‍വേയില്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ വ്യാപകമായി ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. പ്രസ്തുത സര്‍വേ റിപ്പോര്‍ട്ടിലാണ് ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ച് വിദഗ്ധരുടെ മുന്നറിയിപ്പ്.
മുഹമ്മദ് ബിന്‍ റാശിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിന് ആൻഡ് ഹെല്‍ത്ത് സയന്‍സസ് (എം.ബി.ആര്.യു), റാക് മെഡിക്കല്‍ ആൻഡ് ഹെല്‍ത്ത് സയന്‍സസ് യൂനിവേഴ്സിറ്റി (റാക് എം.എച്ച്.എസ്.യു) എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ച് അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് റാക് (എ.യു.റാക്) റാസല്‍ഖൈമയില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരാണ് അസുഖം തോന്നിയാല്‍ ആന്റിബയോട്ടിക് ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്.