ദുബായ് അന്താരാഷ്ട്ര ബോട്ട് പ്രദർശനം കാണാൻ ഈ വർഷമെത്തിയത് 30,000-ത്തിലേറെ സന്ദർശകർ.യു.എ.ഇ.യുടെ ജലഗതാഗതത്തിന്റെ ആഗോളപ്രാധാന്യം ഉയർത്തിക്കാട്ടുന്നതായിരുന്നു പ്രദർശനം. അത്യാധുനിക ബോട്ടുകളുടെ പ്രദർശനം, സെമിനാറുകൾ, ശില്പശാലകൾ എന്നിങ്ങനെ വിവിധ പരിപാടികളാണ് അഞ്ചുദിവസത്തെ ബോട്ട് ഷോയുടെ ഭാഗമായുണ്ടായത്.
2027-ഓടെ ആഗോള ബോട്ടുനിർമാണവിപണി 47 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെന മേഖലയിൽ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന ബോട്ടുകളുടെ ആവശ്യകത ആഗോള ബോട്ടുവിപണിയുടെ വളർച്ചയിൽ നിർണായക സ്വാധീനമാകും.രൂപകല്പനയിലും സാങ്കേതികമികവിലും പുത്തൻപരീക്ഷണങ്ങളുമായാണ് ദുബായ് ബോട്ട് ഷോ ശ്രദ്ധനേടിയത്. പ്രാദേശികവിപണിയിലെ പുതിയ കണ്ടുപിടിത്തങ്ങളും പരിപാടിയിൽ പ്രദർശിപ്പിച്ചു