കൊച്ചി: എറണാകുളം കൊച്ചിയിൽ രാസവാതക ചോർച്ച. കളമശേരി, കാക്കനാട്, ഇടപ്പള്ളി, കുസാറ്റ് മേഖലകളിൽ പാചകവാതകത്തിന് സമാനമായ രൂക്ഷഗന്ധം പടർന്നുപിടിക്കും. തുടർന്ന് നടത്തിയ പരിശോധനയിൽ കങ്ങരപ്പടിയിലെ പൈപ്പുകളിൽ ചോർച്ച കണ്ടെത്തി. പൈപ്പുകളിലെ അറ്റകുറ്റപ്പണിക്കിടെയാണ് ചോർച്ച ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ചോർച്ച അടയ്ക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണ്.
രാത്രി ഗന്ധം രൂക്ഷമായതോടെ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പാചകവാതകത്തിന് ഗന്ധം നൽകുന്ന ടെർട്ട് ബ്യൂട്ടൈൽ മെർക്കപ്റ്റൺ ആണ് ചോർന്നത്. രൂക്ഷഗന്ധം ഒഴിച്ചാൽ മറ്റ് അപകടസാധ്യതയില്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു.