വീഥികളിൽ ജനം നിറയും

വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനെത്താൻ നാടെങ്ങും ഒരുക്കങ്ങൾ പൂർത്തിയായി. ലക്ഷം ജനങ്ങളെ വരവേൽക്കാൻ ചരിത്ര നഗരി ഒരുങ്ങി. ശനിയാഴ്ച ബീച്ച്‌ മൈതാനിയിലും സമരവേദികളായി മാറിയ പാതകളിലും പതിനായിരങ്ങൾ തിങ്ങിനിറഞ്ഞെത്തും.

പ്രധാന കേന്ദ്രങ്ങളിൽ വലിയ സ്‌ക്രീനുകൾ സ്ഥാപിച്ചും ജനങ്ങൾക്ക്‌ ചടങ്ങ്‌ വീക്ഷിക്കാൻ സൗകര്യമൊരുക്കും. നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി കൊടിതോരണങ്ങൾ, ബോർഡുകൾ, സ്വാഗത കവാടങ്ങൾ, ചരിത്രത്തെ ഓർമപ്പെടുത്തുന്ന ചിത്രങ്ങൾ, സ്തൂപങ്ങൾ എന്നിവയെല്ലാം കൊണ്ട്‌ നിറഞ്ഞു.

മന്ത്രിമാരായ കെ എൻ ബാലഗോപാൽ, റോഷി അഗസ്റ്റിൻ, കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ലോക്‌സഭാംഗം ടി ആർ ബാലു, രാജ്യസഭാംഗംങ്ങളായ ജോസ് കെ മാണി, ബിനോയ് വിശ്വം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കേരള നവോത്ഥാന സമിതി ജനറൽ സെക്രട്ടറി പി രാമഭദ്രൻ, മുൻ രാജ്യസഭാംഗം കെ സോമപ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാകും.

Leave A Reply