രാജ്യത്ത് കയറ്റുമതിയിൽ 70 ശതമാനം വർധനയുണ്ടായതായി കേന്ദ്രസർക്കാർ

രാജ്യത്ത് കയറ്റുമതിയിൽ 70 ശതമാനം വർധനയുണ്ടായതായി കേന്ദ്രസർക്കാർ.2015-’16 കാലത്ത് കയറ്റുമതി 35.72 ലക്ഷം കോടി രൂപയായിരുന്നത് 2022-’23 സാമ്പത്തികവർഷം 62.41ലക്ഷം കോടി രൂപയായി ഉയർന്നു. 2023മുതൽ 2028വരെയുള്ള പുതിയ കയറ്റുമതിനയം പുറത്തിറക്കി വാണിജ്യമന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കിയതാണിത്.

കോവിഡ് മഹാമാരിയും യൂറോപ്പിലെ സംഘർഷവും കാരണം നീട്ടിയ 2015-’20 കാലത്തെ നയമാണിപ്പോഴുമുള്ളതെന്നും അത് കയറ്റുമതിയെ ഉത്തേജിപ്പിച്ചിരുന്നുവെങ്കിലും കാലഹരണപ്പെട്ടുവെന്നും വിദേശവ്യാപാര ഡയറക്ടർ ജനറൽ സന്തോഷ് കുമാർ സാരംഗി പറഞ്ഞു. ഈ വർഷം കയറ്റുമതി 63.23 ലക്ഷം കോടി രൂപ മറികടക്കും. ആനുകൂല്യം നൽകുന്ന രീതിയിൽനിന്ന് നികുതിയിളവ് വ്യവസ്ഥയിലേക്ക് മാറുന്നതാണ് പുതിയ നയം.
Leave A Reply