ഗാര്‍ഹിക പീഡനം: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 7പേര്‍ക്കെതിരെ കേസെടുത്തു

 

തളിപ്പറമ്ബ്: സൗന്ദര്യമില്ലെന്നും സ്വര്‍ണം കുറഞ്ഞു പോയെന്നും ആരോപിച്ച്‌ ഗാര്‍ഹിക പീഡനം നടത്തിയെന്ന പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കളും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ കേസെടുത്തു.പട്ടുവം കാവുങ്കലിലെ ഹമാനാസില്‍ ഹൗസില്‍ ഹലീമ മൂസക്കുഞ്ഞിയുടെ (29) പരാതിയിലാണ് തളിപ്പറമ്ബ് പൊലീസ് കേസെടുത്തത്.

ഭര്‍ത്താവ് പുഷ്പഗിരിയിലെ മുസ്തഫ, ബന്ധുക്കളായ ഹലീമ, ഫൗസിയ, ഫാത്വിമ, റാശിദ്, ജലീല്‍, അജ്‌ലിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 2013 ഏപ്രില്‍ ഏഴിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഹലീമയെ സ്വര്‍ണം കുറഞ്ഞു പോയി, സൗന്ദര്യമില്ല എന്നൊക്കെ ആരോപിച്ച്‌ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു വെന്നാണ് പരാതി.

Leave A Reply