അടൂരിൽ വില്‍പനയ്‌ക്കു വച്ച മുന്തിരി വാഹനം കയറി നശിച്ചു

അടൂര്‍: എം.സി റോഡില്‍ വടക്കടത്ത്‌ കാവ്‌ ജങ്‌ഷനു സമീപം റോഡരികില്‍ വില്‍പനക്കായി വച്ച മുന്തിരി വാഹനം കയറി നശിച്ചു.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.മലപ്പുറം സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ളതായിരുന്നു വഴിയോരക്കച്ചവടം. സംഭവ സമയത്ത്‌ വില്‍പനക്കാരനായ ഇതര സംസ്‌ഥാനത്തൊഴിലാളി സമീപമുണ്ടായിരുന്നു.

വെള്ള നിറത്തിലുള്ള കാറാണ്‌ മുന്തിരി പാത്രങ്ങള്‍ ഇടിച്ചു തെറിപ്പിച്ചതെന്നും ഈ സമയം മറ്റ്‌ വാഹനങ്ങള്‍ തടസമായി കടന്നു പോയില്ലെന്നും ഇയാള്‍ പറഞ്ഞു. റോഡിരികിലെ കച്ചവട സ്‌ഥാപനങ്ങളിലേക്ക്‌ അമിത വേഗത്തിലെത്തുന്ന വാഹനങ്ങള്‍ ഇടിച്ചു കയറി അപകടമുണ്ടാകുന്നത്‌ ഇവിടെ പതിവാകുകയാണ്.

Leave A Reply