രാവിലെ വെറും വയറ്റില്‍ മഞ്ഞള്‍പ്പൊടിയിട്ട് നാരങ്ങ വെള്ളം കുടിയ്ക്കൂ : ആരോഗ്യകരമായ മാറ്റങ്ങള്‍ ഇവയാണ്

എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നാരങ്ങ വെള്ളം കുടിയ്ക്കുന്നത് ആരോ​ഗ്യത്തിന് ഉത്തമം ആണ്. മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങ വെള്ളം കുടിയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യകരമായ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണമാണ് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന ഒന്ന്. ഇതിനെ മറികടക്കാന്‍ ഏറ്റവും നല്ല വഴിയാണ് നാരങ്ങ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ട് കഴിയ്ക്കുന്നത്. ടോക്സിന്‍ പുറന്തള്ളുന്നതിലൂടെയാണ് തടിയും കൊഴുപ്പും കുറയുന്നത്.

അല്‍ഷിമേഴ്സിനെ പ്രതിരോധിയ്ക്കും

അല്‍ഷിമേഴ്സിനെ പ്രതിരോധിയ്ക്കുന്നതിനും ഈ പാനീയം സഹായിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കുകയും തലച്ചോറിനെ എപ്പോഴും ഫ്രഷ് ആയി നിലനിര്‍ത്തുകയും ചെയ്യും.

കരളിന്റെ ആരോഗ്യം

മഞ്ഞള്‍ കരളിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കരളില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ മഞ്ഞളും നാരങ്ങയും വളരെ നല്ലതാണ്.

മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ, വെറും വയറ്റില്‍ ഈ പാനീയം കഴിയ്ക്കുന്നത് എന്തുകൊണ്ടും മലബന്ധം ഇല്ലാതാക്കാൻ സഹായിക്കും.

പിത്താശയക്കല്ലിനെ ഇല്ലാതാക്കും

പിത്താശയത്തിലെ കല്ലും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇതിനെ അലിയിച്ച്‌ കളയാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് നാരങ്ങ വെള്ളവും മഞ്ഞള്‍പ്പൊടിയും.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും നമ്മുടെ ഉറക്കത്തേയും അതിലൂടെ ആരോഗ്യത്തേയും പ്രശ്നത്തിലാക്കും. അതുകൊണ്ട് തന്നെ, ഈ പാനീയം ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ശരീരത്തെ സംരക്ഷിയ്ക്കുന്നു.

Leave A Reply