കൊപ്പം പപ്പടപ്പടി മോഷണക്കേസ് ; മോഷ്ടാക്കളില്‍നിന്ന് 62 പവനോളം കണ്ടെടുത്തു

പട്ടാമ്ബി: ജനുവരി എട്ടിന് കൊപ്പം പപ്പടപ്പടിയില്‍ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ അന്തര്‍ജില്ല മോഷ്ടാക്കളില്‍നിന്ന് 62 പവനോളം ആഭരണങ്ങൾ കണ്ടെടുത്തു.നടുവട്ടം പപ്പടപ്പടിയില്‍ ഈങ്ങച്ചാലില്‍ പള്ളിക്കര മുഹമ്മദാലിയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്നായിരുന്നു മോഷണം. ശാസ്ത്രീയാന്വേഷണത്തിലൂടെ ഒറ്റപ്പാലം ചിനക്കത്തൂര്‍ കാവ് പരിസസരത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.

വിവിധ ജില്ലകളില്‍ മോഷണം നടത്തിവന്ന തിരുവനന്തപുരം വള്ളക്കടവ് പള്ളത്ത് നസീര്‍ (55 ), വര്‍ക്കല കണ്ണമ്ബ്ര മഠത്തില്‍ പുതുവാള്‍ പുത്തന്‍വീട് സ്വദേശി മണികണ്ഠന്‍ (52), തിരുവനന്തപുരം പുളിമാത്ത് കരിയന്‍കുഴി വിഷ്ണുഭവന്‍ അനില്‍ദാസ് (53) എന്നിവരും സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച നെയ്യാറ്റിന്‍കര അബി മന്‍സിലില്‍ അബ്ദുല്‍ കലാം (58), തിരുവനന്തപുരം വള്ളക്കടവ് പള്ളത്ത് സബീര്‍ (44) എന്നിവരുമാണ് ഒരാഴ്ച മുമ്ബ് പിടിയിലായത്.2,62,000 രൂപയും മൊബൈല്‍ ഫോണുമുള്‍പ്പെടെ തൊണ്ടിമുതലുകളും കൊപ്പം എസ്.ഐ എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ പ്രതികളുമായി നടത്തിയ അന്വേഷണത്തില്‍ വീണ്ടെടുക്കുകയായിരുന്നു.

Leave A Reply