വിദ്യാര്‍ത്ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവം ;ടിടിഐ അധ്യാപകന്‍ അറസ്റ്റില്‍

ആലപ്പുഴ: വിദ്യാര്‍ത്ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച ടിടിഐ അധ്യാപകന്‍ അറസ്റ്റില്‍.
അമ്ബലപ്പുഴ കാക്കാഴം ടിടിഐ അധ്യാപകന്‍ ശ്രീജിത്താണ് പിടിയിലായത്.ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് അറസ്റ്റിലായ ശ്രീജിത്ത്.

സംഭവത്തില്‍ ടിടിഐ അധികൃതര്‍ പരാതി പൊലീസിന് കൈമാറാത്തതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു.

Leave A Reply