പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് 57 പവൻ സ്വർണം കവർന്ന കേസിൽ 4 പേർ പിടിയിൽ
പാലക്കാട് : പാലക്കാട് കൽമണ്ഡപത്തിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വർണം കവർന്ന 4 പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ സുരേഷ്, വിജയകുമാർ, റോബിൻ, പ്രദീപ് എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കൽമണ്ഡപം പ്രതിഭാനഗറിൽ അൻസാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്.
വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം 57 പവന്റെ സ്വർണാഭരണവും ഒന്നര ലക്ഷം രൂപയും മോഷ്ടിച്ചു . കവർച്ച ചെയ്ത സ്വർണ്ണം 18,55,000/- രൂപയ്ക്ക് കോയമ്പത്തൂരിലുളള സേട്ടുവിന് വിറ്റതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ രീതിയിലുളള അന്വേഷണത്തിലൂടെയാണ് കേസിൽ തുമ്പുണ്ടാക്കാൻ കഴിഞ്ഞത്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് കസബ ഇൻസ്പെക്ടർ രാജീവ് എൻഎസ് അറിയിച്ചു.