വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളും സന്നദ്ധമാകണമെന്ന് മന്ത്രി അഹമദ് ദേവര്‍ കോവില്‍

കാസര്‍ഗോഡ് : എല്ലാവര്‍ക്കും യാത്രകള്‍ അനിവാര്യമായി മാറിയ സാഹചര്യത്തില്‍ വഴിയോര വിശമ കേന്ദ്രങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച പള്ളിക്കര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സി എച്ച്‌ കുഞ്ഞമ്ബു എംഎല്‍എ അധ്യക്ഷത വഹിച്ചു. ലോകസഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളം വലിച്ചെറിയല്‍ മുക്തമാകണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള വിനോദ സഞ്ചാരികള്‍ക്കും ദീര്‍ഘദൂരയാത്രക്കാര്‍ക്കും ഏറെ പ്രയോജനകരമായ വഴിയോര വിശ്രമ കേന്ദ്രം എല്ലാ ബ്ലോക്കുപഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും നടപ്പിലാക്കണമെന്നും . ശുചിത്വത്തോടെ വിശ്രമ കേന്ദങ്ങളെ സംരക്ഷിക്കാന്‍ സമൂഹം സന്നദ്ധമാകണം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി മാതൃകയാണ്. ഇത് മറ്റു തദ്ദേശസ്ഥാപനങ്ങള്‍ മാതൃകയാക്കണമെന്ന് മന്ത്രി പറഞ്ഞു

Leave A Reply