ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം;പ്രതി പിടിയിൽ

വ​ളാ​ഞ്ചേ​രി: ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി പി​ടി​യി​ൽ. പാ​ങ്ങ് ചേ​ണ്ടി വാ​ക്കാ​ട് കൊ​ട്ടാ​ര​പ​റ​മ്പി​ൽ പൊ​റോ​ട്ട ഹ​നീ​ഫ (50) എ​ന്ന ഹ​നീ​ഫ​യാ​ണ് വ​ളാ​ഞ്ചേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​രി​പ്പോ​ളി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ന്റെ പി​ൻ​വാ​തി​ൽ പൊ​ളി​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ ബാ​ഗി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ന്ന കേ​സി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ജി​ല്ല​യി​ലും പു​റ​ത്തും നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് ഹ​നീ​ഫ.

പ​ക​ൽ സ​മ​യം ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​റ​ങ്ങി ആ​ളി​ല്ലാ​ത്ത വീ​ടു​ക​ൾ ക​ണ്ടെ​ത്തി മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് രീ​തി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മു​റി​യി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ൾ തി​രൂ​ർ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. തി​രൂ​ർ ഡി​വൈ.​എ​സ്.​പി കെ.​എം. ബി​ജു​വി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം വ​ളാ​ഞ്ചേ​രി എ​സ്.​എ​ച്ച്.​ഒ ജ​ലീ​ൽ ക​റു​ത്തേ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ളാ​ഞ്ചേ​രി പൊ​ലീ​സും ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Leave A Reply