ദിവസങ്ങളായി പഴക്കമുള്ള മാലിന്യം റോഡരിക്കിൽ ഉപേക്ഷിച്ച നിലയിൽ

ആലങ്ങാട് പഞ്ചായത്തിലെ ഹരിത സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡിൽ ഉപേക്ഷിച്ചു. ദിവസങ്ങളായി പഴക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഉപേക്ഷിച്ചത്.

എസ്.എൻ.ഡി.പി – എഴുവച്ചിറ റോഡിൽ പ്ലാസ്റ്റിക് മാലിന്യം ചാക്കിൽ നിന്ന് റോഡിന്റെ അരികിൽ അഴിച്ചിട്ട നിലയിലായിരുന്നു. അധികൃതർ മാലിന്യം ഉടൻ ശേഖരിച്ച് കൊണ്ടുപോകുമെന്ന അറിയിച്ചെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലാ.

Leave A Reply