മരിയുപോളിൽ അപ്രതീക്ഷിത സന്ദർശനവുമായി വ്ലാദിമിർ പുടിൻ

യുക്രെയ്നിയൻ തുറമുഖ നഗരമായ മരിയുപോളിൽ അപ്രതീക്ഷിത സന്ദർശനവുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് റഷ്യൻ പ്രസിഡന്‍റ് യുക്രെയ്ൻ സന്ദർശിക്കുന്നത്.

കഴിഞ്ഞ മേയ് മുതൽ മരിയുപോൾ റഷ്യൻ നിയന്ത്രണത്തിലാണ്.നഗരത്തിലൂടെ പുടിൻ കാറിൽ സഞ്ചരിക്കുന്നത് ഉൾപ്പെടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടായിരുന്നു സന്ദർശനമെന്ന് ക്രെംലിൻ വ്യക്തമാക്കി.

Leave A Reply