വട്ടിയൂര്‍ക്കാവ്: വിവാഹ വാഗ്‌ദാനം നല്‍കി 15കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഒരു പവന്റെ സ്വര്‍ണമാല കവരുകയും ചെയ്‌ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്‌തു.കണ്ണൂര്‍ ന്യൂ മാഹി സ്വദേശി പി.കെ. ജിഷ്‌ണുവാണ് (20) പിടിയിലായത്.
വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.