നിലമ്ബൂര്‍: വധശ്രമക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് 13 മാസം തടവ് ശിക്ഷ . ചന്തക്കുന്ന് ചാരംകുളം സ്വദേശികളായ പാലോട്ടില്‍ ഫാസില്‍ (31), സഹോദരന്‍ ഫൈസല്‍ (29) എന്നിവരെയാണ് മഞ്ചേരി അസി.
സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2011 ഡിസംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതികളുടെ സഹോദരിയോട് അപമര്യദയായി പെരുമാറി എന്നോരോപിച്ച് പരാതിക്കാരനെ സൗഹാര്‍ദം നടിച്ച് സ്വന്തം വിട്ടിലേക്ക് വിളിച്ച് വരുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്റെ ഫോണില്‍നിന്ന് സഹോദരന്മാരെ വിളിച്ച് വരുത്തി അവരേയും ആക്രമിക്കുകയും ചെയ്തു .