വാഹനങ്ങള്‍ മോഷ്ടിക്കുകയും മണിക്കൂറുകള്‍ക്കകം പൊളിച്ച്‌ വില്‍പന നടത്തുന്ന സംഘം അറസ്റ്റില്‍

കോഴിക്കോട്: നഗരം കേന്ദ്രീകരിച്ച്‌ വാഹനങ്ങള്‍ മോഷ്ടിക്കുകയും മണിക്കൂറുകള്‍ക്കകം പൊളിച്ച്‌ വില്‍പന നടത്തുന്ന സംഘത്തിൽ പെട്ട നാലുപേര്‍ അറസ്റ്റില്‍.വെള്ളയില്‍ ജോസഫ് റോഡിലെ കളിയാട്ട് പറമ്ബില്‍ കെ.പി. ഇക്ബാല്‍ (54), ചെങ്ങോട്ടുകാവ് സ്വദേശികളായ പാവര്‍ വയലില്‍ കെ.വി. യൂനസ് (38), കൊടക്കാടന്‍ കുനിയില്‍ കെ.കെ. മണി (42), പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി എന്നിവരെയാണ് നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ.ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.

മാര്‍ച്ച്‌ 11ന് എരഞ്ഞിപ്പാലം സരോവരം ഭാഗത്ത് നിര്‍ത്തിയിട്ട പാസഞ്ചര്‍ ഓട്ടോ കവര്‍ന്ന കേസിലാണ് പ്രതികള്‍ പിടിയിലാവുന്നത്. വിവിധ സി.സി.ടി.വി കാമറ ദൃശ്യങ്ങളും നഗരത്തിലെ വാഹന പൊളി മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെകുറിച്ച്‌ വിവരം ലഭിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ഥിയെ ജുവനൈല്‍ ജസ്റ്റിസ് മുമ്ബാകെ ഹാജരാക്കി.

Leave A Reply