ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനാശാസ്യ കേന്ദ്രം; നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനാശാസ്യ കേന്ദ്രമൊരുക്കിയ കേസില്‍ പിടിയിലായവരെ അറസ്റ്റ് ചെയ്തു.സ്ഥാപന നടത്തിപ്പുകാരനായ പെരിന്തല്‍മണ്ണ കിഴക്കുമ്ബാടം സ്വദേശി പുത്തന്‍ പീടികയില്‍ മുഹമ്മദ് സ്വാലിഹ് (30), റാഫിയ (28), അജീഷ് (32), ഈദ് മുഹമ്മദ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച രാത്രിയാണ് സംഘത്തെ സ്ഥാപനത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.

ജാഫര്‍ഖാന്‍ കോളനി റോഡിലെ ഹെല്‍ബല്ല ബ്യൂട്ടി ലോഞ്ച് ആന്‍സ് സ്പാ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു അനാശാസ്യം നടന്നത് . ടൗണ്‍ അസി. കമീഷനര്‍ പി. ബിജുരാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ. ജിജീഷ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave A Reply