ഡല്‍ഹിയില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി

ഡൽഹിയിൽ യുവതിയുടെ ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സരായ് കാലെ ഖാനിലാണ് ഞെട്ടിക്കുന്ന സംഭവം.മെട്രോ സ്റ്റേഷന്‍ നിര്‍മാണം നടക്കുന്നതിനു സമീപത്തായാണ് തലയോട്ടിയുള്‍പ്പടെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

കണ്ടെടുത്ത ശരീരഭാഗങ്ങള്‍ പോലീസ് എയിംസ്‌ ട്രോമ സെന്ററിലേക്ക്‌ പരിശോധനയ്ക്കയച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു .

Leave A Reply