രാജ്യത്തെ 11-ാമത് വന്ദേഭാരത് എക്സ്പ്രസ് ഈ മാസം സർവീസ് നടത്തുമെന്ന് റെയിൽവേ

രാജ്യത്തെ 11-ാമത് വന്ദേഭാരത് എക്സ്പ്രസ് ഈ മാസം സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ന്യൂഡൽഹി-ജയ്പൂർ മേഖലയിലാണ് സെമി ഹൈ സ്പീഡ് ട്രെയിനുകൾ സർവീസ് നടത്തുക.

പുതിയ വന്ദേഭാരത് ട്രെയിനുകൾ നോർത്ത് വെസ്റ്റേൺ റെയിൽവേ സോൺ നടത്തുമെന്നാണ് റെയിൽവേ മന്ത്രാലയം അറിയിച്ചത്. വന്ദേഭാരത് ട്രെയിൻ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. കൂടാതെ,ബോർഡ് ക്യാറ്ററിംഗ് സേവനം നൽകുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയതായും റെയിൽവേ മന്ത്രാലയം അറിയിച്ചു.

Leave A Reply