കൊൽക്കത്തയിൽ ട്രക്കിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ.2.78 കോടി രൂപ വിലമതിക്കുന്ന 40 സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് ബിഎസ്എഫ് കണ്ടെടുത്തത്.ബംഗ്ലാദേശ് സ്വദേശി സുശങ്കർ ദാസാണ് പിടിയിലായത്.
ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ച ട്രക്ക് പിടികൂടിയത്. തുടർന്ന് ട്രക്കിൽ നിന്ന് 40 സ്വർണ്ണ ബിസ്‌ക്കറ്റുകൾ കണ്ടെത്തുകയായിരുന്നു. ബംഗ്ലാഗദേശിൽ നിന്ന് ഇന്ത്യയിലേക്ക് ട്രക്കിൽ കൊണ്ടുവന്ന മത്സ്യപ്പെട്ടികൾക്കിടയിൽ ഒളിപ്പിച്ചായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്.