പത്തനംതിട്ട: ഗാര്‍ഹികപീഡന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പെരുനാട് മാമ്ബാറ കോഴഞ്ചേരിത്തടം പള്ളിപ്പറമ്ബില്‍ വീട്ടില്‍ ജോസഫിന്‍റെ മകന്‍ പി.ജെ.മനോജ് എന്ന 48-കാരനെയാണ് അറസ്റ്റ് ചെയ്തത്. കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.
ശാരീരിക, മാനസിക ഉപദ്രവങ്ങള്‍ പാടില്ലെന്ന റാന്നി ഗ്രാമ ന്യായാലയത്തിന്‍റെ അനുകൂല ഉത്തരവ് നിലനില്‍ക്കവേയാണ് ഇയാള്‍ ഭാര്യ സാലിയെ വീടുകയറി മര്‍ദ്ദിച്ച് അവശയാക്കിയത്. 8,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. എസ്‌ഐ വിജയന്‍ തമ്ബിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍, പ്രതിയെ പെരുനാട് പൂവത്തുംമൂട് നിന്നു പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.