വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

കനത്ത മഴയിലും കാറ്റിലും പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കലബുറുഗി ജില്ലയിൽ ചിഞ്ചോളി ധൻഗർ ഗള്ളിയിൽ ഝരണമ്മ(45), മക്കൾ സുരേഷ് (20), മഹേഷ് (18) എന്നിവരാണ് മരിച്ചത്. ഗൃഹനാഥൻ അംബന്നണി പരുക്കേറ്റ് ആശുപത്രിയിലാണ്.

അപ്രതീക്ഷിത മഴയിൽ നനയുന്ന പശുവിനെ സുരക്ഷിത സ്ഥാനത്ത് മാറ്റിക്കെട്ടാനാണ് കുടുംബം രാത്രി പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കാറ്റിൽ വൈദ്യുതി തൂൺ മറിഞ്ഞ് പൊട്ടി വീണ ലൈൻ ഇവരുടെ വീടിന് മുന്നിൽ കിടക്കുന്നുണ്ടായിരുന്നു. ചിഞ്ചോളി പൊലീസ് കേസെടുത്തു.

Leave A Reply