മുംബൈയിൽ പ്രഭാത സവാരിക്കിടെ കാറിടിച്ച് ടെക് കമ്പനി സി.ഇ.ഒ മരിച്ചു.ഐ.ടി, ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനമായ ആൾട്രൂയിസ്റ്റ് ടെക്‌നോളജീസിന്റെ സി.ഇ.ഒ രാജലക്ഷ്മി വിജയാണ് (42) മരിച്ചത്. തെക്കൻ മുംബൈയിലെ വോർളിയിലാണ് സംഭവം.
ഇന്ന് രാവിലെ 6.30ഓടെ വോർളി മിൽക്ക് ഡെയറിക്ക് സമീപമാണ് അപകടമുണ്ടായത്. നടക്കുന്നതിനിടെ രാജലക്ഷ്മിയെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.