കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 930 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി

 

കണ്ണൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട നടന്നു . 930 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ്പിടികൂടിയത്.പിടിച്ചെടുത്ത സ്വര്‍ണത്തിനു വിപണിയില്‍ 53,59,590 രൂപ വില വരുമെന്നു കസ്റ്റംസ് അറിയിച്ചു.

ദോഹയില്‍ നിന്നെത്തിയ കാസര്‍കോട് കുമ്ബള സ്വദേശി മുഹമ്മദില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്ത
ത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് .കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വി ശിവരാമന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.

Leave A Reply