യു.പിയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു.നാഗിന ടൗൺ കാസിവാല ഗ്രാമത്തിലെ വനത്തിൽ മലമൂത്ര വിസർജ്ജനത്തിന് പോയ 40 കാരിയായ സ്ത്രീയെ പുള്ളിപ്പുലി കൊന്നതായാണ് ഫോറസ്റ്റ് ഓഫീസർ അറിയിച്ചത്. മിഥിലേഷ് ദേവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
നിയാഴ്ച രാവിലെ മിഥ്ലേഷ് ദേവി കാട്ടിലേക്ക് പോയപ്പോഴാണ് പുലി ആക്രമിച്ചതെന്ന് ഫോറസ്റ്റ് ഓഫീസർ പ്രദീപ് ശർമ്മ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായും അദ്ദേഹം പറഞ്ഞു.