സ്വകാര്യഭാഗത്ത് തൊടാതെ അവനെങ്ങനെ ടാറ്റു ചെയ്യുമെന്ന് അമ്മായിയമ്മ, അവര്‍ വേര്‍പിരിഞ്ഞു: അനുഭവം പങ്കുവച്ച് ബാല

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ബാല. താരത്തിന്റെ പഴയ ഒരു വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലവുന്നു. ബാല എന്തെങ്കിലും ടാറ്റു ചെയ്തിട്ടുണ്ടോ എന്ന എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

‘ജീവിത പങ്കാളിയെ അസ്വസ്ഥപ്പെടുത്തുന്നില്ലെങ്കില്‍ ടാറ്റു അടിക്കുന്നത് ഒരു പ്രശ്‌നമല്ലെന്ന്’ ബാല പറയുന്നു. തന്റെ സുഹൃത്തിന്റെ ജീവിതത്തിലുണ്ടായ ഒരു കഥയും നടന്‍ പങ്കുവെച്ചു.

‘എന്റെ ഒരു സുഹൃത്തിന് ടാറ്റു അടിക്കുന്നത് ഇഷ്ടമാണ്. അയാള്‍ ഭാര്യയെ നിര്‍ബന്ധിച്ചെങ്കിലും അവര്‍ക്കത് ഇഷ്ടമായിരുന്നില്ല. ഒടുവില്‍ അയാളുടെ ആഗ്രഹപ്രകാരം ചെറിയൊരു ടാറ്റു ചെയ്തു. ശരിക്കും അദ്ദേഹത്തിന് വലിയ സന്തോഷം നല്‍കിയ കാര്യമായിരുന്നു അത്. എന്നാല്‍ വേറൊരു കഥ പറയാം. എന്റെ ഒരു അസിസ്റ്റന്റ് ടാറ്റു അടിച്ചു. എന്നിട്ട് വീട്ടിലേക്ക് പേയെങ്കിലും അവര്‍ തമ്മില്‍ വേര്‍പിരിയേണ്ടി വന്നു. ആ ടാറ്റു എന്തായിരുന്നു എന്നതല്ല, ആ ടാറ്റു അടിച്ചത് എവിടെയായിരുന്നു എന്നതാണ് പ്രശ്‌നമായത്. മാറിടങ്ങളിലാണ് ആ ടാറ്റു ചെയ്തത്. ആരാ ഇത് ചെയ്തതെന്ന് ചോദ്യത്തിന് ഒരു ചേട്ടന്‍ ചെയ്തതാണെന്ന് പറഞ്ഞു. അവിടെ ടാറ്റു അടിക്കണമെങ്കില്‍ അതിനെ ബാലന്‍സ് ചെയ്യണമല്ലോ. നിന്റെ ശരീരത്ത് തൊടാതെ അവനെങ്ങനെ ടാറ്റു ചെയ്യും എന്നായി അമ്മായിയമ്മ. അത്രയും ആ ചെക്കന്‍ വിചാരിച്ചിരുന്നില്ല. ഒടുവില്‍ രണ്ട് പേര്‍ക്കും പിരിയേണ്ടി വന്നു’- ബാല പറഞ്ഞു.

Leave A Reply