സൗദിയിൽ പ്രവാസി മലയാളി മരിച്ചു

സൗദിയിൽ പ്രവാസി മലയാളി മരിച്ചു.മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ തടയിൽ (56) ആണ് മരിച്ചത്. ദീർഘകാലമായി പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌തുവരികയായിരുന്നു. പിതാവ്: മൂസ. മാതാവ്: അയിഷുമ്മ. ഭാര്യ: സുഹ്‌റ. മക്കൾ: യാസർ അറഫാത്ത്, മുഹമ്മദ് റാഫി, മിഗ്‌ദാദ്‌.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ ഇസ്‌ഹാഖ്‌ പൂണ്ടോളിയുടെ നേതൃത്വത്തിൽ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Leave A Reply