കിളിമാനൂര്‍ : കുടുംബ കലഹത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയിൽ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.സംഭവം നടക്കുമ്ബോള്‍ ഇരുവരും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.തോര്‍ത്ത് ചുറ്റി കഴുത്ത് ഞെരിച്ചും, തലയണ കൊണ്ട് ശ്വാസം മുട്ടിച്ചുമാണ് ശശികലയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.വീട്ടമ്മ മുറിയില്‍ ശ്വാസംമുട്ടി മരിച്ച നിലയിലും ഭര്‍ത്താവിനെ തൊട്ടടുത്ത മുറിയില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.കാരേറ്റ് പേടികുളം പവിഴത്തില്‍ എസ്.രാജേന്ദ്രന്‍ (62) , ഭാര്യ ശശികല (57) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ കലഹത്തെതുടര്‍ന്ന്, രാജേന്ദ്രന്‍ ഭാര്യ ശശികലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്താണെന്ന് പൊലീസ് പറഞ്ഞു.
രാജേന്ദ്രന്റെ കൊച്ചിയില്‍ താമസിക്കുന്ന മകന്‍ അരുണ്‍രാജ് മൊബൈല്‍ ഫോണില്‍ വീട്ടിലെ സിസിടിവി ലിങ്ക് ചെയ്തതിനാല്‍ ഇരുവരും തമ്മില്‍ നടന്ന തര്‍ക്കത്തിന്റെ ദൃശ്യം കണ്ട് നാട്ടിലെ സുഹൃത്തിനെ അറിയിച്ചിരുന്നു.ഉടന്‍ തന്നെ വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.റിട്ട. ഇറിഗേഷന്‍ ഉദ്യോഗസ്ഥനായ രാജേന്ദ്രന്റെ രണ്ടാം ഭാര്യയാണ് ശശികല. ആദ്യ ഭാര്യ മരിച്ചതിനെത്തുടര്‍ന്ന് 5 വര്‍ഷം മുന്‍പാണ് രാജേന്ദ്രനും ശശികലയും വിവാഹിതരായത്.ശശികലയുടെ മൂന്നാം വിവാഹമാണ്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് മക്കളില്ല