സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് എതിരെ റെയ്ഡും നടപടിയും തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ ഒരാഴ്ച്ചക്കുള്ളിൽ 16,000-ലേറെ വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മാർച്ച് ഒമ്പത് മുതൽ 15 വരെയുള്ള കാലയളവിൽ താമസ നിയമ ലംഘനം നടത്തിയതിന് 9,000 പേരെയും അനധികൃതമായി രാജ്യാതിർത്തി കടക്കാൻ ശ്രമിച്ചതിന് 1,200 പേരേയും തൊഴിൽ സംബന്ധമായ ചട്ടലംഘനത്തിന് 2,000 പേരെയുമാണ് പിടികൂടിയത്.