കുവൈത്തിൽ ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് പുതിയ സംവിധാനം നടപ്പാക്കും

കുവൈത്തിൽ ഭി​ന്ന​ശേ​ഷി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പു​തു​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ ഫ്ല​ക്സി​ബി​ളാ​യ പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കു​മെ​ന്ന് സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രി മാ​യ് അ​ൽ ബാ​ഗ്ലി.വൈ​ക​ല്യ​മു​ള്ള​വ​രെ ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ സേ​വി​ക്കു​ന്ന​തി​ന് എ​ല്ലാ ക​ഴി​വു​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഭി​ന്ന​ശേ​ഷി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ബി​ബി അ​ൽ​അം​രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്കു ശേ​ഷ​മാ​ണ് മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. അ​ന്താ​രാ​ഷ്‌​ട്ര, ഗ​ൾ​ഫ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി ഭി​ന്ന​ശേ​ഷി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പു​തു​ക്കു​ന്ന​തി​ന് പു​തി​യ ഫ്ല​ക്‌​സി​ബി​ൾ സം​വി​ധാ​നം രൂ​പ​വ​ത്ക​രി​ക്കാ​ൻ ധാ​ര​ണ​യാ​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ഈ ​വി​ഭാ​ഗ​ത്തി​നും അ​വ​രെ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​വ​ർ​ക്കും ഇ​ട​പാ​ടു​ക​ൾ എ​ളു​പ്പ​വും സു​ഗ​മ​വു​മാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Leave A Reply