കുവൈത്തിൽ മോട്ടോർ സൈക്കിളുമായി കൂട്ടിയിടിച്ച് കാർ കത്തിനശിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ജാബിർ അൽ അഹ്മദിന് സമീപമാണ് അപകടം.
അപകടം സംബന്ധിച്ച് ശനിയാഴ്ച രാവിലെ വിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തിയതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.