ഇസാഫ് ബാങ്ക് 31-ാം വാർഷികം നടന്നു

കൊച്ചി: ഇസാഫിന്റെ 31-ാം സ്ഥാപകദിനം നബാർഡ് ചെയർമാൻ കെ.വി. ഷാജി ഉദ്ഘാടനം ചെയ്തു. ഇസാഫ് ഗ്രൂപ്പ് ഒഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് സ്ഥാപകദിന സന്ദേശം നൽകി. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഇസാഫ് മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് കെ. പോൾ തോമസ് പറഞ്ഞു. നബാർഡ് ചെയർമാൻ പദവിയിലെത്തിയ ആദ്യ മലയാളിയായ കെ.വി. ഷാജിയെ ചടങ്ങിൽ ആദരിച്ചു.

മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് വലക്കാവ് ക്ഷീര വ്യവസായ സഹകരണ സംഘത്തിനും കുളുമയ് പാലുല്പാദക കമ്പനിക്കും സ്‌പെഷ്യൽ ജൂറി പരാമർശം മഹാരാഷ്ട്രയിലെ ജയ് സർദാർ കൃഷി വികാസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിക്കും ലഭിച്ചു. ഇസാഫ് കോഓപ്പറേറ്റീവ് നിർമിച്ചു നൽകുന്ന സ്‌നേഹവീടുകളുടെ താക്കോൽദാനവും ജീവനക്കാർക്കുള്ള പുരസ്‌കാരദാനവും നടന്നു.

Leave A Reply