ഖു​ർ​ആ​ൻ മ​ത്സ​രം; സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ന​ട​ത്തി​വ​രു​ന്ന ത​ർ​തീ​ൽ ഖു​ർ​ആ​ൻ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്‌​കൃ​ത​മാ​യി. ഏ​പ്രി​ൽ 14ന് ​മ​നാ​മ​യി​ൽ ന​ട​ക്കു​ന്ന നാ​ഷ​ന​ൽ ത​ർ​തീ​ലി​ൽ യൂ​നി​റ്റ്, സെ​ക്ട​ർ, സോ​ൺ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് വി​ജ​യി​ച്ച പ്ര​തി​ഭ​ക​ളാ​ണ് മാ​റ്റു​ര​ക്കു​ക.

ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ മു​നീ​ർ സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ൽ​മാ​ബാ​ദി​ൽ ന​ട​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ ക​ൺ​വെ​ൻ​ഷ​ൻ ഫ​ഖ്‌​റു​ദ്ദീ​ൻ പി.​എ കാ​ഞ്ഞ​ങ്ങാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ബ്ദു​സ്സ​മ​ദ് കാ​ക്ക​ട​വ് ചെ​യ​ർ​മാ​നും ശം​സു​ദ്ദീ​ൻ സ​ഖാ​ഫി ക​ൺ​വീ​ന​റു​മാ​യ സ്വാ​ഗ​ത​സം​ഘ​മാ​ണ് നി​ല​വി​ൽ​വ​ന്ന​ത്. ഉ​മ​ർ ഹാ​ജി (വൈ​സ് ചെ​യ​ർ), പി.​എം. ഫ​ഖ്‌​റു​ദ്ദീ​ൻ (ജോ. ​ക​ൺ), അ​ബ്ദു​റ​ഹീം സ​ഖാ​ഫി, സു​നീ​ർ, ശി​ഹാ​ബ് പ​ര​പ്പ (ഫി​നാ​ൻ​സ്).

Leave A Reply