സിദ്ധരാമയ്യ വരുണയിലേക്ക്; കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ബുധനാഴ്ച പുറത്തിറക്കും

ബംഗളൂരു:കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ബുധനാഴ്ച(22.3.2023) പുറത്തിറക്കുമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ അറിയ്ച്ചു കോലാറിൽ നിന്ന് മത്സരിക്കേണ്ടെന്ന് സിദ്ധരാമയ്യയോട് ഹൈക്കമാൻഡ് നിർദേശിച്ചതായാണ് സൂചന. സുരക്ഷിത സീറ്റായ വരുണയിൽ നിന്ന് തന്നെ സിദ്ധരാമയ്യ മത്സരിക്കാനാണ് സാധ്യത.

വെള്ളിയാഴ്ച ദില്ലിയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം സിദ്ധരാമയ്യയുമായി രാഹുൽ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. സ്ഥിരം മത്സരിച്ച് ജയിച്ച സീറ്റുകളായ വരുണ, ചാമുണ്ഡേശ്വരി മണ്ഡലങ്ങളുപേക്ഷിച്ച് കോലാറിൽ മത്സരിക്കുമെന്ന് ജനുവരിയിൽത്തന്നെ സിദ്ധരാമയ്യ പ്രഖ്യാപിച്ചത് ഹൈക്കമാൻഡിനും സംസ്ഥാനഘടകത്തിലും അതൃപ്തിയുണ്ടാക്കിയതാണ്. കോലാറിലെ നിലവിലെ ജെഡിഎസ് എംഎൽഎ ശ്രീനിവാസ ഗൗഡ കോൺഗ്രസ് പാളയത്തിലേക്ക് ചാടാൻ തയ്യാറായി നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ ഗൗഡ കോൺഗ്രസിൽ ചേരുമെന്നും ഉറപ്പാണ്. ഇതെല്ലാം കണക്ക് കൂട്ടിയാണ് സിദ്ധരാമയ്യ കോലാറിൽ നിന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

Leave A Reply