കൊവിഡ് മഹാമാരി ഘട്ടം ഈ വർഷം അവസാനിക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ

ജനീവ: ലോകത്ത് എഴുപത് ലക്ഷത്തിലേറെ മനുഷ്യരുടെ ജീവൻ കവർന്ന കൊവിഡ് 19നെ ഈ വർഷം മഹാമാരി ഘട്ടത്തിൽ നിന്ന് പകർച്ചപ്പനിയ്ക്ക് സമാനമായ ആശങ്ക ഉയർത്തുന്ന ഘട്ടത്തിലേക്ക് താഴ്ത്താനാകുമെന്ന് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ). ഈ വർഷം കൊവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കാനായേക്കും. വൈറസിന്റെ മഹാമാരിയെന്ന ഘട്ടം അവസാനിക്കാറായി എന്നതിൽ പ്രതീക്ഷയുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു.

2019 അവസാനം ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡിനെ ഡബ്ല്യു.എച്ച്.ഒ ‘ മഹാമാരി”യായി പ്രഖ്യാപിച്ചിട്ട് മാർച്ച് 11ന് മൂന്ന് വർഷം തികഞ്ഞിരുന്നു. കൊവിഡിനെ സീസണൽ ഇൻഫ്ലുവൻസയെ പോലെ നോക്കിക്കാണാനാകുന്ന ഘട്ടത്തിലേക്ക് നാം അടുക്കുകയാണ്.

Leave A Reply