തനിക്ക് അപകടം സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി ഗായിക അമൃത സുരേഷ്

സമൂഹമാദ്ധ്യമങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ഗായികയും അവതാരകയുമായി അമൃത സുരേഷ്. മലയാളികൾക്ക് സുപരിചിതയായ അമൃത തന്റെ ഓരോ കുഞ്ഞുകുഞ്ഞ് വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവെയ്‌ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് അപകടം സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തലുമായെത്തിയിരിക്കുകയാണ് താരം.ഇൻസ്റ്റഗ്രാം സ്റ്റോറി ആയിട്ടാണ് ഇക്കാര്യം അറിയിച്ചത്.

തലയ്‌ക്ക് പരിക്കേറ്റിറ്റുണ്ടെന്നും രണ്ട് സ്റ്റിച്ച് ഇട്ടിട്ടുണ്ടെനനും അമൃത വീഡിയോയിൽ പറയുന്നു. രാവിലെ സ്റ്റെയറിന് അടിയിൽ ഇരുന്ന് ഷൂസ് ഇട്ട ശേഷം എഴുന്നേറ്റപ്പോൾ തല സ്റ്റെയറിൽ ഇടിച്ചു. രണ്ട് സ്റ്റിച്ച് ഇട്ടിരിക്കുകയാണ. കൂട്ടുകാരി ഇതെല്ലാം കണ്ട് സന്തോഷിച്ചിരിക്കുകയാണെന്നും വീഡിയോയിൽ പറയുന്നുണ്ട്. തലയ്‌ക്ക് നല്ല വേദനയുണ്ടെന്നും തലയ്‌ക്ക് അനസ്‌തേഷ്യയുടെ ഇഞ്ചക്ഷൻ തന്നതിന് ശേഷമാണ് സ്റ്റിച്ച് ഇട്ടതെന്നും അമൃത പറയുന്നു.

കുറച്ച് ദിവസങ്ങളായി വിവാദങ്ങൾക്ക് നടുവിലാണ് അമൃത സുരേഷ്. മുൻ ഭർത്താവ് ബാല ആശുപത്രിയിലായത് മുതലാണ് അമൃതയുടെ പിന്നാലെ വിവാദങ്ങൾ ഓടികൂടിയത്. അമൃത ബാലയ്‌ക്ക് കരൾ നൽകുമെന്നും, ഇല്ലെന്നും, അമൃത അക്കാര്യം നിഷേധിച്ചെന്നും അടിസ്ഥാരരഹിതമായ പ്രചരണങ്ങൾ പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ച് യുട്യൂബ് ചാനലിൽ വാർത്ത പരന്നിരുന്നു.

ഇതിന് പിന്നാലെ സഹോദരിയു ഗായികയുമായ അഭിരാമി സുരേഷ് രംഗത്ത് വന്നിരുന്നു. തുടർന്ന് സൈബർ ആക്രമണവും മാനനഷ്ടവും ചൂണ്ടിക്കാണിച്ച് അഭിരാമി പരാതി നൽകി. അപകീർത്തിപ്പെടുത്തുകയെന്നത് തികച്ചും ക്രൂരവും വേദനാജനകവുമായ പ്രവൃത്തിയാണെന്നും ഇന്റർനെറ്റ് ശരിയായ വിധത്തിൽ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്നും അഭിരാമി പറഞ്ഞു.

Leave A Reply