ചാറ്റ്ജിപിടി പ്ലസ് സബ്സ്ക്രിപ്ഷൻ പ്ലാൻ ഇന്ത്യയിലും അവതരിപ്പിച്ചു

ടെക് ലോകത്ത് ഏറെ ചർച്ചാ വിഷയമായി മാറിയ ചാറ്റ്ജിപിടിയുടെ സബ്സ്ക്രിപ്ഷൻ സേവനമായ ചാറ്റ്ജിപിടി പ്ലസ് ഇന്ത്യയിലും പുറത്തിറക്കി. ചാറ്റ്ജിപിടി ഉപഭോക്താക്കൾക്ക് ഇതിന് മുമ്പുണ്ടായിരുന്ന പതിപ്പായ ജിപിടി 3.5 അടിസ്ഥാനമാക്കിയുള്ള സേവനമാണ് ലഭിക്കുക. എന്നാൽ, ചാറ്റ്ജിപിടി പ്ലസ് സബ്സ്ക്രിപ്ഷൻ ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ പതിപ്പായ ജിപിടി 4 അടിസ്ഥാനമാക്കിയുള്ള സേവനമാണ് പ്രയോജനപ്പെടുത്താൻ സാധിക്കുക.

ഉപഭോക്താവ് നൽകുന്ന ടെക്സ്റ്റിലെ 25,000- ലധികം വാക്കുകൾ പ്രോസസ് ചെയ്യാനുള്ള കഴിവ് ജിപിടി 4- ന് ഉണ്ട്. ഇന്ത്യയിൽ പ്രതിമാസം 20 ഡോളർ (1,650 രൂപ) നിരക്കിലാണ് സബ്സ്ക്രിപ്ഷൻ തുക ഈടാക്കുന്നത്. വേഗതയേറിയതും മെച്ചപ്പെട്ടതുമായ പ്രകടനമാണ് ചാറ്റ്ജിപിടി പ്ലസ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ, ജിപിടി 4 വാക്കുകൾ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെങ്കിലും, അധികം വൈകാതെ തന്നെ ചിത്രങ്ങൾ നൽകിക്കൊണ്ടും വിവരശേഖരണം നടത്താൻ സാധിക്കുന്നതാണ്.

Leave A Reply