ഷി ജിൻപിങ് നാളെ റഷ്യ സന്ദർശിക്കും

മോസ്കോ: ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌ തിങ്കളാഴ്‌ച മോസ്കോയില്‍ റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്‌ച വരെയാണ്‌ സന്ദർശനം. ഉക്രയ്‌ൻ യുദ്ധം തുടങ്ങിയശേഷമുള്ള ഷിയുടെ ആദ്യ റഷ്യൻ സന്ദർശനമാണിത്‌. ചൈനയുടെ പ്രസിഡന്റായി മൂന്നാം വട്ടവും രെഞ്ഞെടുക്കപ്പെട്ടശേഷമുള്ള ആദ്യ വിദേശയാത്രയും റഷ്യയിലേക്കാണ്‌.

ഉക്രയ്‌ൻ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിനെതിരെ അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ച സാഹചര്യത്തിൽക്കൂടിയാണ്‌ പുടിൻ–-ഷി കൂടിക്കാഴ്‌ച.

Leave A Reply