ഇന്ത്യയിലെ സ്ത്രീകള്‍ മടിച്ചികള്‍, അവർക്ക് സമ്പാദിക്കുന്ന കാമുകനെയോ ഭര്‍ത്താവിനെയോ വേണം: നടിയുടെ പരാമര്‍ശം വിവാദത്തിൽ

സ്ത്രീകളെക്കുറിച്ച്‌ നടി സൊണാലി കുല്‍ക്കര്‍ണിയുടെ പരാമര്‍ശം വിവാദത്തിൽ. ഇന്ത്യയിലെ ഒരുപാട് സ്ത്രീകള്‍ അലസരാണെന്നും അവര്‍ക്ക് നന്നായി സമ്പാദിക്കുന്ന കാമുകനെയോ ഭര്‍ത്താവിനെയോ വേണം എന്നുമാണ് നടി പറയുന്നത്.

‘സ്വന്തമായി വീടുള്ള, സ്വത്തുള്ള, നല്ല ജോലിയുള്ള പുരുഷന്‍മാരെയാണ് സ്ത്രീകൾക്ക് വേണ്ടത്. അതിനിടയില്‍ സ്ത്രീകള്‍ സ്വന്തം നിലപാട് മറന്നുപോകുന്നു. സ്വയം പര്യാപ്തരാകണമെന്ന ചിന്ത അവര്‍ക്കില്ല. അവര്‍ എന്താണെന്ന് പോലും അവര്‍ക്ക് അറിഞ്ഞൂടാ. എല്ലാവരും സ്ത്രീകളെ സ്വയം പര്യാപതരാക്കുവാന്‍ പ്രേരിപ്പിക്കുക. എങ്കില്‍ വീട്ടുചിലവുകള്‍ പങ്കുവയ്ക്കാനാകും. ആരെയും ആശ്രയിക്കേണ്ടതില്ല.’- സൊണാലി പറഞ്ഞു.

നടിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. രാവന്തിയോളം വീട്ടുജോലികള്‍ ചെയ്യേണ്ടി വരുന്ന സ്ത്രീകളെ എങ്ങിനെയാണ് മടിച്ചികള്‍ എന്ന് വിളിക്കാന്‍ തോന്നുന്നത് എന്നാണ് സൊണാലിയോട് ചോദിക്കുന്നത്.

Leave A Reply