അറസ്റ്റ് വാറണ്ടിന് പിന്നാലെ ക്രിമിയയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പുടിൻ

മോസ്കോ: അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ടിന് പിന്നാലെ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ക്രിമിയയിലേക്കായിരുന്നു പുടിന്റെ അപ്രതീക്ഷിത സന്ദർശനം. ക്രിമിയയിൽ ഒരു സ്കൂളും കുട്ടികളുടെ കലാകേന്ദ്രവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ക്രിമിയയെ റഷ്യ കൂട്ടിച്ചേർത്ത് ഒമ്പത് വർഷം തികയുന്നവേളയിലാണ് പുടിന്റെ സന്ദർശനം.

അതേസമയം, ക്രിമിയയിൽ സന്ദർശനം നടത്തിയ പുടിന് ആരോഗ്യപ്രശ്നങ്ങളു​ണ്ടെന്ന ആരോപണവുമായി യു​ക്രെയ്ൻ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് രംഗത്തെത്തി. പുടിന്റെ നടത്തത്തിൽ ക്ഷീണം പ്രകടമാണെന്നായിരുന്നു വിഡിയോ പങ്കുവെച്ചുള്ള അദ്ദേഹത്തിന്റെ ആരോപണം.നേരത്തെ വിഡിയോ കോൺഫറൻസിലൂടെ പരിപാടിയിൽ പ​ങ്കെടുക്കുമെന്നായിരുന്നു പുടിൻ അറിയിച്ചത്. എന്നാൽ, കാറോടിച്ച് ക്രിമിയയിലെ ഏറ്റവും വലിയ നഗരത്തിൽ പുടിനെത്തുകയായിരുന്നു.

Leave A Reply