പ്രധാന നരേന്ദ്രമോദിക്ക് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കുമെന്ന് ജോ ബൈഡൻ

അമേരിക്ക : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസിലെ അത്താഴവിരുന്നിലേക്ക് ക്ഷണിക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ . ഒരു അമേരിക്കൻ മാദ്ധ്യമമാണ് ഇക്കാര്യമറിയിച്ചത്. ജൂണിലോ ജൂലായിലോ ആയിരിക്കും മോദിയുടെ യു.എസ് സന്ദർശനമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയുടെ പ്രതിരോധ മേഖലയിലടക്കം തുടരുന്ന റഷ്യൻ പങ്കാളിത്തത്തിന് ബദലാകാനുമാണ് യു.എസിന്റെ നീക്കം. യു.എസ് സന്ദർശനത്തിന് ബൈഡൻ മോദിയെ ക്ഷണിച്ചിരുന്നു. മോദി ജൂണിലോ ജൂലായിലോ യു.എസ് സന്ദർശിക്കുമെന്ന് കഴിഞ്ഞ മാസവും റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നില്ല.

Leave A Reply