ഭാരത് ജോഡോ യാത്രയ്ക്കിടയിലെ പരാമർശം; രാഹുൽ ഗാന്ധിയുടെ വസതിയിൽ ഡൽഹി പോലീസ്

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ഡൽഹി പോലീസ് എത്തി. പീഡനത്തിനിരയായ പെൺകുട്ടികൾ തന്നെ വന്ന് കണ്ട് പ്രശ്നങ്ങൾ പറഞ്ഞിരുന്നെന്ന രാഹുലിൻ്റെ പ്രസ്താവനയിൽ വിവരങ്ങൾ തേടാനാണ് പോലീസ് എത്തിയത്. നേരത്തെ മൊഴി നൽകാൻ രാഹുലിന് ഡൽഹി പോലീസ് നോട്ടീസയച്ചിരുന്നു. മാര്‍ച്ച് 15ന് നല്‍കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിരുന്നില്ല. വീണ്ടും അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നുവെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയപ്പോഴാണ് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്ന് രാഹുല്‍ പ്രസംഗിച്ചത്. എന്നാല്‍ തങ്ങളുടെ വിവരങ്ങള്‍ പോലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

സംഭവം നടന്ന് 45 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡൽഹി പോലീസ് വിവരങ്ങള്‍ തേടി എത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.രാഹുൽ ഗാന്ധിയെ ഭയപ്പെടുത്തി വിവരങ്ങൾ തേടാനാണ് പോലീസ് ശ്രമിക്കുന്നത്. ഡൽഹി പോലീസിന് പിന്നിൽ കേന്ദ്ര സർക്കാരെന്നും കോണ്‍ഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി.

Leave A Reply