രണ്ടാം ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിൻഡീസിന് 48 റൺസിന്റെ ജയം

മാർച്ച് 19 ശനിയാഴ്ച നടന്ന രണ്ടാം ഏകദിന മത്സരത്തിൽ 48 റൺസിന്റെ അനായാസ വിജയം നേടിയ വെസ്റ്റ് ഇൻഡീസ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ 1-0ന് ലീഡ് നേടി. തന്റെ ഏകദിന ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ, വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ് സെഞ്ച്വറി നേടി സന്ദർശക ടീമിനെ നയിച്ചു. ആദ്യ൦ ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് അമ്പത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 335 റൺസ് നേടി.

ഹോപ്പ് പുറത്താകാതെ 128 റൺസ് നേടിയപ്പോൾ പവൽ 46 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജറാൾഡ് മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 287 റൺസിന് ഓൾഔട്ടായി. 144 റൺസ് നേടിയ ടെമ്പ ബാവുമയുടെ ഇന്നിങ്‌സ് ഫലം കാണാതെ പോയി. വിൻഡീസിന് വേണ്ടി അൻസാരി, അകേൽ ഹൊസൈൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.

Leave A Reply