1.1 ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് കൈമാറി ആര്‍.ബി.ഐ

ണലഭ്യത ഉറപ്പാക്കാന്‍ 2019ന് ശേഷം ഇതാദ്യമായി റിസര്‍വ് ബാങ്ക് ഒരു ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് അനുവദിച്ചു. കര്‍ശന നയത്തെതുടര്‍ന്ന് പണ വിപണിയില്‍ നിരക്ക് കുത്തനെ കൂടിയത് ബാങ്കുകള്‍ക്ക് തിരിച്ചടിയായിരുന്നു.

റിപ്പോ നിരക്കായ 6.50ശതമാനത്തെ മറികടന്ന് വിപണി നിരക്ക് 6.80 ശതമാനമായി. ബാങ്കുകളുടെ കടമെടുപ്പ് ചെലവില്‍ കാര്യമായ വര്‍ധനവുമുണ്ടായ സാഹചര്യത്തിലാണ് ആര്‍ബിഐയുടെ അടിയന്തര ഇടപെടല്‍. കോര്‍പറേറ്റ് മുന്‍കൂര്‍ നികുതി അടയ്‌ക്കേണ്ട സമയമായതിനാല്‍ ബാങ്കുകളില്‍നിന്ന് വന്‍തോതില്‍ പണം പിന്‍ലവിക്കപ്പെട്ടതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

ആര്‍.ബി.ഐ പുറത്തുവിട്ട കണക്കുപ്രകാരം 1,10,772 കോടി രൂപയാണ് മാര്‍ച്ച് 16ന് ബാങ്കുകള്‍ക്ക് കൈമാറിയത്. മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി(എംഎസ്എഫ്), സ്റ്റാന്‍ഡിങ് ലിക്വിഡിറ്റി ഫെസിലിറ്റി(എസ്എല്‍എഫ്), വേരിയബിള്‍ റേറ്റ് റിപ്പോ ഓപ്പറേഷന്‍ എന്നിവവഴിയാണ് ബാങ്കുകള്‍ക്ക് ആര്‍ബിഐ പണം അനുവദിച്ചത്.

Leave A Reply