‘മരുന്നുകടകളിൽ ഫാർമസിസ്റ്റുകൾ നിർബന്ധമായി വേണം….’; നിർദ്ദേശവുമായി ഡി.സി.ജി.ഐ

ഡൽഹി: എല്ലാ മരുന്നുകടകളിലും ഫാർമസിസ്റ്റുകളുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങളോട് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ). അവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമേ മരുന്നുകൾ വിൽക്കാവൂ. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്ക് ഡി.സി.ജി.ഐ. മേധാവി രാജീവ് സിങ് രഘുവംശി കത്തയച്ചു.

കൃത്യമായ കുറിപ്പടിയില്ലാതെ മരുന്നുകൾ വിൽക്കുന്നത് തടയുകയാണ് നടപടിയുടെ ലക്ഷ്യം. 1947-ലെ ഫാർമസി ആക്ട് പ്രകാരം യോഗ്യതയുള്ള ഫാർമസിസ്റ്റിന്റെയും മെഡിക്കൽ പ്രാക്ടീഷണറുടെയും മേൽനോട്ടത്തിൽ മാത്രമേ മരുന്നുകൾ വിൽക്കാവൂ. എന്നാൽ, ഇത് പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷന്റെ (ഐ.പി.എ.) ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഖന്ന ഡി.സി.ജി.ഐ.ക്ക് കത്ത് എഴുതിയിരുന്നു.

Leave A Reply